ത്വാഇഫ് - അല്‍ ഹാദ ചുരം
സൗദി അറേബിയയിലെ ഒരു സുഖവാസ കേന്ദ്രമാണ് ത്വാഇഫ്. ജിദ്ദയില്‍ നിന്ന് ഏതാണ്ട് 200 കിലോമീറ്റര്‍ ദൂരം (നല്ല റോഡ് ആയതുകൊണ്ട് രണ്ടു മണിക്കൂര്‍ ഡ്രൈവ്). സമുദ്രനിരപ്പില്‍ നിന്നും 4800 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ നല്ല തണുത്ത കാലാവസ്ഥയാണ്, നാട്ടിലെ ഊട്ടിയിലെ പോലെ.


മുന്‍പ് ഇത് രണ്ടു വരിയുള്ള ഒറ്റപാതയായിരുന്നു, പോക്കും വരവും. ഈയിടെ പുതിക്കിയ ഇരട്ട പാത. അല്‍ ഹാദ ചുരം (ജിദ്ദ - ത്വാഇഫ് റോഡ്)

അല്‍ ഹാദ ചുരം (ജിദ്ദ - ത്വാഇഫ് റോഡ്)

പാറക്കെട്ടുകള്‍ക്കിടയില്‍ വസിക്കുന്ന കുരങ്ങന്‍മാര്‍.

കാടിന്‍റെ കുളിര്‍മയില്‍ കഴിയുന്ന ഇവരുടെ സഹോദരര്‍ എത്ര ഭാഗ്യവാന്‍മാര്‍

ചുരം ഒരു നല്ല കാഴ്ചയാണ്.

ഇത്തിരി തണല്‍ തേടി, മരത്തില്‍ ഒന്ന് തൂങ്ങിയാടാന്‍..

മരുഭൂമിയിലെ കൃഷിത്തോട്ടം

മലകള്‍.... മലകള്‍...പക്ഷെ മരങ്ങളില്ല.